ഐ പി ആർ ഡി · ജില്ലാ ഇൻഫർമേഷൻ ഓഫിസ്, തിരുവനന്തപുരം · വാർത്താക്കുറിപ്പ് · 08 ഒക്ടോബർ 2026
ഒക്ടോബർ 15 മുതൽ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും.
മുൻപുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷകർക്ക് ഫോറം 6 മാത്രം പൂർത്തിയാക്കി സമർപ്പിക്കാം.
📝 Enumeration Form Helperനിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും 2027 ജനുവരി 1ന് 18 വയസ് പൂർത്തിയാകുന്നവർക്കും പേര് ചേർക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണം.
ഒഴിവാക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുള്ള അപേക്ഷകളും സ്വീകരിക്കുന്നു.
https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ECINet App മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Apply Online Now →ഫോട്ടോ, വയസ്, മേൽവിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം.
ആധാർ നൽകുന്നവർ അതിന് പുറമെ അംഗീകൃതമായ മറ്റൊരു രേഖ കൂടി സമർപ്പിക്കേണ്ടതാണ്.
വോട്ടർ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ വോട്ടർ തിരിച്ചറിയൽ കാർഡ് (EPIC) നമ്പർ അപേക്ഷയിൽ രേഖപ്പെടുത്തണം.
അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകരുടെ വീടുകളിലെത്തി പൂർത്തിയാക്കും.
യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ 'ക്യാമ്പസ് ടു ബൂത്ത്' എൻറോൾമെന്റ് ഡ്രൈവ് നടത്തും.
'Step Forward, Get Counted' എന്ന ടാഗ് ലൈനോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ജനാധിപത്യ പ്രക്രിയകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിങ്ങളുടെ പോളിംഗ് സ്റ്റേഷനിലെ BLO-യെ ബന്ധപ്പെടുക.